സ്വപ്ന സുരേഷിനൊപ്പം സെൽഫി: ആറ് വനിതാ പോലീസുകാർക്കെതിരെ അന്വേഷണം

By Sooraj Surendran.15 09 2020

imran-azhar

 

 

തിരുവനന്തപുരം: കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത ആറ് വനിതാ പോലീസുകാർക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഉന്നതവൃത്തങ്ങൾ അറിയിച്ചു. നെഞ്ചുവേദനയെ തുടർന്ന് സ്വപ്നയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം. സ്വപ്ന ചികിത്സയിലായിരുന്ന വാർഡിലെത്തിയാണ് വനിതാ പോലീസ് ഉദ്യോഗസ്ഥർ സെൽഫിയെടുത്ത്. ഇവരുടെ ഫോൺ വിളികൾ അടക്കം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. കൗതുകത്തിന് സെൽഫിയെടുത്തതാണ് സംഭവവുമായി ബന്ധപ്പെട്ട് വനിതാ പോലീസുകാരുടെ വിശദീകരണം. 

 

OTHER SECTIONS