സ്വാതന്ത്യ ദിനത്തില്‍ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം; പിറ്റേന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

By mathew.17 08 2019

imran-azhar

 

ഹൈദരാബാദ്: തെലങ്കാനയിലെ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നേടിയതിന്റെ പിറ്റേന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയില്‍. മെഹ്ബൂബ്നഗറിലെ ഐ-ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസുകാരനായ തിരുപതി റെഡ്ഡിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. സ്വാതന്ത്ര്യദിനത്തിലായിരുന്നു ഇയാള്‍ക്ക് മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം ലഭിച്ചത്.

അനുമതിയോട് കൂടി മണല്‍ കടത്തുന്ന രമേശ് എന്നയാളോട് 17,000 രൂപ കൈക്കൂലിയായി നല്‍കിയില്ലെങ്കില്‍ ട്രാക്ടര്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞ് ഒരു വര്‍ഷത്തോളമായി തിരുപ്പതി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രമേശ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് നല്‍കിയ 17,000 രൂപ രമേശ് തിരുപ്പതിക്ക് വെള്ളിയാഴ്ച വൈകുന്നേരം നല്‍കുന്നതിനിടെയാണ് പിടിയിലായത്.

തിരുപ്പതി എക്സൈസ് മന്ത്രി ശ്രീനിവാസ് ഗൗഡയില്‍ നിന്നാണ് മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം സ്വാതന്ത്ര്യദിനത്തില്‍ ഇയാള്‍ ഏറ്റുവാങ്ങിയത്. തിരുപ്പതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

 

OTHER SECTIONS