കതിരൂരില്‍ ബോംബേറ്; ഏഴ് പേര്‍ക്ക് പരിക്ക്‌

By mathew.17 06 2019

imran-azhar


തലശേരി: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. കതിരൂര്‍ പൊന്ന്യം നാമത്ത് മുക്കില്‍ സിപിഎം-ബിജെപി സ്ഘര്‍ഷത്തിനിടെ ബോംബേറ്. ബോംബേറില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ വെസ്റ്റ് പൊന്ന്യത്തെ വൈശ്യക്കാരണി കണ്ട്യന്‍പറമ്പത്ത് സുബീഷ് (24), സൗപര്‍ണികയില്‍ അശ്വിന്‍ (25), കക്കാടന്‍ യദുല്‍ കൃഷ്ണന്‍ (20 ), ശ്രീരാഗില്‍ വിഥുന്‍ (26), കുണ്ടത്തിയില്‍ ടി. അര്‍ജുന്‍ (31) എന്നിവരെ തലശേരി സഹകരണ ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകരായ ചെങ്കളത്തില്‍ അജയന്‍ (35), സി.ശ്രീജിത്ത് (33) എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വൈകുന്നേരം നാലോടെ പൊന്ന്യം നാമത്ത് മുക്കിനടുത്തായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറുണ്ടായത്. സ്ഥലത്തെ ഒരു വീട്ടില്‍ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുപോകുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞതായാണ് പരാതി.

 

OTHER SECTIONS