ചാരക്കേസിലെ രാഷ്ട്രീയ ഗൂഢാലോചനക്ക് പിന്നില്‍ സജീവ രാഷ്ട്രീയത്തിലെ അഞ്ചുപേരാണെന്ന് പത്മജ

By Anju N P.14 Sep, 2018

imran-azhar

 

തൃശൂര്‍: ഐഎസ്ആര്‍ഒ ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പത്മജ വേണുഗോപാല്‍. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.


കരുണാകന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ എതിരാളികള്‍ തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് ചാരക്കേസില്‍ അദ്ദേഹം പെട്ടത്. ഗൂഢാലോചനയ്ക്ക് പിന്നില്‍ സജീവ രാഷ്ട്രീയത്തിലെ അഞ്ചുപേരാണെന്നും പത്മജ പറഞ്ഞു. ജുഡീഷ്യറിക്ക് മുന്നില്‍ ഇവരുടെ പേര് പറയുമെന്നും ജുഡിഷ്യറിയില്‍ വിശ്വാസമുണ്ടെന്നും പത്മജ തുറന്ന് പറഞ്ഞു.

 

കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയോ ചട്ടുകമായി പ്രവര്‍ത്തിക്കുകയായിരുന്നെന്ന് പത്മജ ആരോപിച്ചു. കെ കരുണാകരനെ മരണം വരെ വേദനിപ്പിച്ച സംഭവമായിരുന്നു ചാരക്കേസെന്നും കേസിന്റെ സമയത്ത് മാധ്യമങ്ങളും തുണച്ചില്ലെന്നും പത്മജ പറഞ്ഞു. കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് കോണ്‍ഗ്രസിന്റേയും ഉത്തരവാദിത്വമാണെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.