യതീഷ് ചന്ദ്രക്കെതിരെ ലോകസഭയിൽ അവകാശലംഘനത്തിന് നോട്ടീസ്

By Sooraj Surendran.19 12 2018

imran-azhar

 

 

ന്യൂ ഡൽഹി: എസ് പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്നാരോപിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ലോകസഭയിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകി. ശബരിമലയിൽ മണ്ഡല-മകരവിളക്ക് പൂജകൾക്കായി നട തുറന്നപ്പോഴാണ് സംഭവം. സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്ങിനെ ചൊല്ലി യതീഷ് ചന്ദ്രയും, പൊൻ രാധാകൃഷ്ണനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടാൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് എസ് പി കേന്ദ്രമന്ത്രിയോട് ചോദിച്ചു. ഈ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ലോകസഭയിൽ കേന്ദ്രമന്ത്രി നോട്ടീസ് നൽകിയത്. നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ എസ് പി യതീഷ് ചന്ദ്രയെ വിളിച്ചുവരുത്തേണ്ട തീയതി സമിതി പിന്നീട് തീരുമാനിക്കുമെന്ന് സമിതി അറിയിച്ചു.

OTHER SECTIONS