പൊന്മുടി, അഗസ്ത്യാര്‍കൂടം എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്, നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കും

By Avani Chandra.17 01 2022

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം, അഗസ്ത്യാര്‍കൂടം എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് 19, ഒമിക്രോണ്‍ എന്നിവ വ്യാപിക്കുന്ന സാഹചര്യത്തിലാണിത്. ചൊവ്വാഴ്ച മുതലാണ് ഇരുകേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശന വിലക്ക് നിലവില്‍ വരിക.

 

തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പൊന്മുടി സന്ദര്‍ശനത്തിനായി ഇതിനോടകം ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായി തന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547601005 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

 

അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിനായി ചൊവ്വാഴ്ച മുതല്‍ 26-ാം തീയതി വരെയുള്ള എല്ലാ ബുക്കിങ്ങുകളും റദ്ദ് ചെയ്തിട്ടുണ്ട്. ഓരോ ദിവസത്തെയും ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായി തന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫ് ലൈന്‍ ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല. പുതുതായി ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുന്ന തിയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0471 2360762.

 

OTHER SECTIONS