പദ്ധതികള്‍ എല്ലാം പ്രഖ്യാപനത്തില്‍ ; പൊഴിക്കരയ്ക്ക് ശാപമോക്ഷമില്ല

By online desk.15 03 2019

imran-azhar

 

 

പൂവാര്‍: വിവിധ വികസന പദ്ധതികളുടെ പ്രഖ്യാപന വേദിയായി മാറിയ പൊഴിക്കര ബീച്ചിന് ഇനിയും ഇപ്പോഴും ശാപമോക്ഷമില്ല. മാറി മാറിവരുന്ന പാര്‍ലമെന്റേറിയന്‍മാര്‍ പലതവണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതാണ് പൊഴിക്കര ബീച്ചിന്റെ വികസനങ്ങളെക്കുറിച്ച് ഏറ്റവുമൊടുവില്‍ പ്രഖ്യാപിക്കപ്പെട്ട കപ്പല്‍ നിര്‍മ്മാണ കേന്ദ്രത്തിന്റെ വരവിന്റെ കാര്യത്തിലും കാര്യമായ പുരോഗതിയൊന്നും പറഞ്ഞുകേള്‍ക്കുന്നുമില്ല.

 


വര്‍ഷങ്ങള്‍ക്കുമുമ്പ് ആയോധനകലാപരിശീലന കേന്ദ്രമായി പ്രഖ്യാപിച്ചത് ഇതിനായി രണ്ട് പടുകൂറ്റന്‍ കരിങ്കല്‍ മന്ദിരങ്ങളും പണിതുന്നു . കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും അതിന്റെ തീരുമാനങ്ങള്‍ ഒരിടവുമെത്തിയില്ല. മന്ദിരങ്ങള്‍ രണ്ടും തകര്‍ന്നു കൊണ്ടുമിരിക്കുകയാണ്. അനാഥാ നിലയിലായ മന്ദിരങ്ങളെ പ്രയോജനപ്പെടുത്താന്‍ കഫറ്റേരിയ പാര്‍ക്ക് തുടങ്ങിയവ ഈ മന്ദിരത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനവും പാഴ് വാക്കായി. പൊഴിക്കരയിലെ പ്രകൃതി മനോഹാരിത ആസ്വാദിക്കാനെത്തുവര്‍ക്ക് വെള്ളം കുടിക്കാന്‍ വഴിയില്ലാതായതോടെ സഞ്ചാരികളുടെ വരവും ഏതാണ്ട് നിലച്ച നിലയിലായി.

 


നെയ്യാറില്‍ ബോട്ട് സവാരി തുടങ്ങാന്‍ പൊഴിക്കരയില്‍ അധികൃതര്‍ നേരിട്ടെ ത്തി സാധ്യതകള്‍ വിലയിരുത്തിയാണ് ആറ് മാസത്തിനുള്ളില്‍ പൊഴിക്കരയില്‍ നിന്നും ബോട്ട് സവാരി വിദേശികള്‍ക്കും സ്വദേശികള്‍ക്കും പ്രയോജനമാകുന്ന രീതിയില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. അത് ഒരിടവുമെത്തിയില്ലെന്ന് മാത്രമല്ല നെയ്യാറിന്റെ തീരങ്ങളിലും പൊഴിക്കരയിലും സ്വകാര്യ ബോട്ട് സര്‍വ്വീസുകള്‍ ശക്തമായി രംഗത്ത് സജീവമായ നിലയിലുമാണ്. അധികൃതരുടെ അറിവോടെയും അല്ലാതെയും സ്വകാര്യ വ്യക്തികള്‍ നടത്തു ബോട്ട് സവാരികള്‍ തീരഭംഗി ആസ്വദിക്കാനെത്തുവരെ ശരിക്ക് പിഴിയുന്നുമുണ്ട്.

 

നല്ല നല്ല പ്രഖ്യാപനങ്ങളൊക്കെ പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങിയപ്പോള്‍, പൂവാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റ്, പൊതു ശ്മശാനം തുടങ്ങിയ പദ്ധതികള്‍ പൊഴിക്കരയില്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്തധികൃതര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു . അതും പ്രഖ്യാപനത്തിലൊതുങ്ങിയപ്പോള്‍ ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി, കരിങ്കല്‍ സൗധങ്ങള്‍ മദ്യപാനികളുടെ താവളമായി. രാത്രികാലങ്ങളില്‍ നെയ്യാര്‍ വഴിയെത്തു വള്ളങ്ങള്‍ കടല്‍ മണല്‍ കടത്തുതും ഇപ്പോള്‍ പൊഴിക്കരയില്‍ നിന്നാണ്.

OTHER SECTIONS