ആക്കുളം കായൽ സൗന്ദര്യവൽക്കരണം; ബ്ലോസംസ്‌ കേരള ഏറ്റെടുക്കുന്നുവെന്ന് പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി

By Sooraj Surendran.19 10 2019

imran-azhar

 

 

തിരുവനന്തപുരം: ആക്കുളം കായലിന്റെ  സൗന്ദര്യവൽക്കരണം ബ്ലോസംസ് കേരള ഏറ്റെടുക്കുമെന്ന് പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി പറഞ്ഞു. അഗ്രോ ഹോട്ടികൾച്ചർ വികസനം ലക്ഷ്യമാക്കി തിരുവനന്തപുരം നഗരത്തിൽ രൂപംകൊണ്ട ഒരു സാമൂഹ്യ-സാംസ്കാരിക കൂട്ടായ്മയാണ് ബ്ലോസംസ്‌ കേരള. ട്രസ്റ്റിലെ രക്ഷാധികാരിയാണ് പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി. വേളി കായലിന്റെ ഭാഗമായ ആക്കുളം കായൽ ഇന്ന് ശോചനീയാവസ്ഥയിലാണ്.

Image result for akkulam lake waste dumping

ടൂറിസത്തിന് മികച്ച സാധ്യതകളുള്ള ആക്കുളം കായൽ മാലിന്യ നിക്ഷേപം മൂലം വിഷമയമായി മാറിയിരിക്കുന്നു. കയ്യേറ്റവും കായലിന്റെ സ്വാഭാവിക സൗന്ദര്യത്തെ നശിപ്പിച്ചു. നിലവിലെ അവസ്ഥ മാറിയേ മതിയാകൂവെന്ന് നമ്മൾ സത്യപ്രതിജ്ഞ ചെയ്യണമെന്നും, ടൂറിസവും വികസനവും ജലസംരക്ഷണവും ഒരുപോലെ കൊണ്ടുപോകുവാൻ ശ്രമിക്കണമെന്നും ഗൗരി പാർവ്വതി ബായി പറഞ്ഞു. പക്ഷിസങ്കേതങ്ങൾ പാർക്കുകൾ കായലോര നടപ്പാതകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നവയാണ് സൗന്ദര്യവൽക്കരണം.

Image result for akkulam lake

OTHER SECTIONS