കേരള-ലക്ഷദ്വീപ് തീരത്ത് നവംബര്‍ 27ന് മത്സ്യബന്ധം പാടില്ല

By vidya.25 11 2021

imran-azhar

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-മാലിദ്വീപ് തീരത്തും കന്യാകുമാരി തീരത്തും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് ചക്രവാതചുഴി നിലനില്‍ക്കുന്നതും മഴയ്ക്ക് കാരണമായേക്കാം.അതിനാൽ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു.

 

നവംബര്‍ 29 ഓടെ രൂപപ്പെടാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

OTHER SECTIONS