തിരുവനന്തപുരം സൗത്ത് ഡിവിഷനിലെ തപാല്‍ അദാലത്ത് സെപ്റ്റംബര്‍ 27 ന്

By Sarath Surendran.23 09 2018

imran-azharതിരുവനന്തപുരം : തിരുവനന്തപുരം സൗത്ത് പോസ്റ്റല്‍ ഡിവിഷനിലെ തപാല്‍ അദാലത്ത് 2018 സെപ്റ്റംബര്‍ 27 ന് ഉച്ചയ്ക്കുശേഷം 3 മണിക്ക് തിരുവനന്തപുരത്തെ സൗത്ത് പോസ്റ്റല്‍ ഡിവിഷണല്‍ ഓഫീസില്‍ നടക്കും. തിരുവനന്തപുരം സൗത്ത് ഡിവിഷനിലെ തപാല്‍ സേവനത്തെ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ സമര്‍പ്പിക്കാം. പരാതികള്‍ 2018 സെപ്റ്റംബര്‍ 24 നോ അതിന് മുമ്പോ കിട്ടത്തക്കവണ്ണം 'ശ്രീ. സി. ശിവദാസന്‍ പിള്ള, സൂപ്രണ്ട് ഓഫ് പോസ്‌റ്റോഫീസസ്സ്, തിരുവനന്തപുരം സൗത്ത് ഡിവിഷന്‍, തിരുവനന്തപുരം-695036 എന്ന വിലാസത്തില്‍ അയക്കണം. കവറിന് മുകളില്‍ തപാല്‍ അദാലത്ത് എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

 

കസ്റ്റമര്‍ കെയര്‍ സെന്ററിലോ, ഡിവിഷന്‍ തലത്തിലോ, മുന്‍പ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാന്‍ കഴിയാത്ത പരാതികള്‍ മാത്രമേ, അദാലത്തില്‍ പരിഗണിക്കുകയുള്ളൂ. ആദ്യമായി അയയ്ക്കുന്ന പരാതികള്‍ വ്യവസ്ഥാപിത മാര്‍ഗ്ഗത്തില്‍ തന്നെ പരിഗണിക്കുന്നതാണ്.

 

 

OTHER SECTIONS