ദേശീയപാതയിലെ കുഴികള്‍ എത്രയും വേഗം അടയ്ക്കണം: ഹൈക്കോടതി

By Shyma Mohan.06 08 2022

imran-azhar

 


കൊച്ചി: ദേശീയപാതയിലെ കുഴിയില്‍ വീണ് ഹോട്ടല്‍ തൊഴിലാളി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ദേശീയപാതകളിലെ കുഴികള്‍ എത്രയും വേഗം അടയ്ക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി അവധിയായതിനാല്‍ അമിക്കസ്‌ക്യൂറി വഴിയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കര്‍ശന നിര്‍ദ്ദേശം.

 

ഇതുസംബന്ധിച്ച് ദേശീയപാതാ അതോറിറ്റി റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. നെടുമ്പാശേരി ദേശീയപാതയിലെ കുഴിയില്‍പെട്ട ബൈക്ക് യാത്രക്കാരന്‍ മറ്റൊരു വാഹനം ഇടിച്ച് മരണപ്പെട്ട സാഹചര്യം പരിഗണിച്ചായിരുന്നു ജസ്റ്റിസിന്റെ അടിയന്തര ഇടപെടല്‍.

 

അതേസമയം ദേശീയപാതയിലെ കുഴികളില്‍ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. പൂര്‍ണ്ണ ഉത്തരവാദിത്തം കരാറുകാര്‍ക്കാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം ഭയപ്പെടുകയാണെന്നുമായിരുന്നു റിയാസിന്റെ അവകാശവാദം. സംസ്ഥാനത്ത് വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പ് കര്‍ശന നടപടിയെടുത്തിരുന്നു. എന്തുകൊണ്ടാണ് ദേശീയപാത അതോറിറ്റി കരാറുകാരെ ഭയക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ ചോദ്യം.

OTHER SECTIONS