നമ്മളാരും പിക്കാസ് കൊണ്ടുപോയി റോഡില്‍ കുഴിയുണ്ടാക്കുന്നില്ല: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

By Shyma Mohan.09 08 2022

imran-azhar

 


കൊച്ചി: റോഡുകളില്‍ കുഴിയുണ്ടാക്കുന്നത് യാത്രക്കാരുടെ കുഴപ്പം കൊണ്ടല്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. റോഡിലെ കുഴികള്‍ മൂടണം എന്ന് കോടതിക്ക് പറയേണ്ടി വരുന്നത് ഗതികേടാണെന്നും അപകടരഹിത കൊച്ചി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

 

ഗട്ടറില്‍ നിന്ന് ഒഴിഞ്ഞുമാറി ഡ്രൈവ് ചെയ്യുന്നതല്ല റോഡ് സേഫ്റ്റി. റോഡ് നന്നാക്കാന്‍ പറയേണ്ടത് കോടതിയാണോ എന്നും ഉദ്യോഗസ്ഥര്‍ വേണ്ടത് ചെയ്യുന്നുണ്ടോയെന്നും ജസ്റ്റിസ് ചോദിച്ചു. ജനങ്ങളോട് നിങ്ങള്‍ സുരക്ഷിതരായിരിക്കണം. ഹെല്‍മറ്റ് വെക്കണം. സീറ്റ് ബെല്‍റ്റ് ഇടണം എന്നുപറയുന്നതിനൊപ്പം തന്നെ റോഡ് പരിപാലിക്കുന്നവര്‍ തങ്ങള്‍ ചെയ്യുന്നത് കൃത്യമാണെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് കൊടുക്കണം. റോഡില്‍ കാണുന്ന എല്ലാ നിയമലംഘനങ്ങളും ജനങ്ങള്‍ ഉണ്ടാക്കുന്നതല്ല. അധികൃതര്‍ കണ്ണടയ്ക്കുന്നതോ, അധികൃതര്‍ ഉണ്ടാക്കുന്നതോ ആണ്. കുഴി ജനങ്ങളുണ്ടാക്കുന്നതല്ല. നമ്മളാരും പിക്കാസ് കൊണ്ടുപോയി കുഴിയുണ്ടാക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS