യു എസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ബൈഡന് ; നടപടിക്രമങ്ങൾ ആരംഭിച്ചു

By online desk .21 11 2020

imran-azhar

 

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സ്ഥാനമേൽക്കുന്ന ദിവസം മുതൽ ജോ ബൈഡനുനൽകുമെന്ന് ട്വിറ്റർ അറിയിച്ചു. @POTUS എന്ന അക്കൗണ്ട് ആണ് ബൈഡനുകൈമാറുക . ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും ട്വിറ്റർ വൃത്തങ്ങൾ അറിയിച്ചു. 2021 ജനുവരി 20 നു പുതിയ ഭരണകൂടം സ്ഥാനമേൽക്കുന്നതിനൊപ്പമായിരിക്കും അക്കൗണ്ടുകൾ കൈമാറുക. അതേസമയം ട്രംപ് തോൽവി സമ്മതിക്കാൻ തയ്യാറായിട്ടില്ലെങ്കിലും @POTUS എന്ന അക്കൗണ്ട് ബൈദാണ് കൈമാറുമെന്നുമാണ് ട്വിറ്റർ അറിയിച്ചിരിക്കുന്നത്.

OTHER SECTIONS