കോഴിയുമായെത്തിയ മിനിലോറി മറിഞ്ഞു നാലുപേര്‍ക്ക് പരിക്ക്

By online desk.14 01 2020

imran-azhar

 

വെഞ്ഞാറമൂട്: പൗള്‍ട്രി ഫാമുകളിലേയ്ക്ക് കോഴിയുമായെത്തിയ മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ലോറിയിലുണ്ടായിരുന്ന നൂറോളം കോഴികള്‍ ചത്തു. ഡ്രൈവര്‍ നവീണ്‍ (30), ജീവനക്കാരായ സദ്ദാം (21), മുഹദ്ദുല്‍ (24), വിശ്വത്‌റോയി (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 

പോത്തന്‍കോട് അണ്ടൂര്‍കോണം റോഡില്‍ ഇന്നു പുലര്‍ച്ചെ 4.30ന് ആണ് അപകടം. കുത്തനെയുള്ള റോഡ് ഇറങ്ങി വരുന്നതിനിടയില്‍ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സും പോത്തന്‍കോട് പൊലീസും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും റോഡിലേയ്ക്ക് ഒഴുകിയ ഓയിലും, ഡീസലും ഫയര്‍ഫോഴ്‌സ് സംഘം കഴുകി വൃത്തിയാക്കി. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

 

OTHER SECTIONS