പ്ര​ജ്ഞാ സിംഗിനെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന് നി​തീ​ഷ് കു​മാ​ർ

By Sooraj Surendran .19 05 2019

imran-azhar

 

 

ന്യൂ ഡൽഹി: മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ച ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് താക്കൂറിനെ ബിജിപിയിൽ നിന്ന് പുറത്താക്കണമെന്ന് നിതീഷ് കുമാർ. പ്രജ്ഞാ സിംഗിന്റെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് പാർട്ടിയെ വെട്ടിലാക്കി നിതീഷ് കുമാർ പ്രജ്ഞാ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്ര പിതാവിനെ വധിച്ചയാളെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചത് പൊറുക്കാനാകില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. തനിക്കും തന്‍റെ പാർട്ടിക്കും ഇത്തരം പരാമര്‍ശങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് നിതീഷ് കുമാറിന്റെ ആവശ്യം സൃഷ്ടിച്ചിരിക്കുന്നത്.

OTHER SECTIONS