തപാലിൽ ലഭിച്ച കവറിൽ വിഷപദാർത്ഥo; പരാതിയുമായി പ്രജ്ഞ സിങ് ഠാക്കൂര്‍

By online desk.14 01 2020

imran-azhar

 


വിഷ രാസപദാർത്ഥമടങ്ങിയ കവർ തപാലിൽ ലഭിച്ചെന്ന പരാതിയുമായി ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂർ. ഇതു സംബന്ധിച്ച് പ്രജ്ഞ തിങ്കളാഴ്ച രാത്രി ഭോപാൽ പൊലീസിൽ പരാതി നൽകി. പ്രജ്ഞയുടെ വസതിയിൽനിന്നു പൊലീസ് കവറുകൾ കണ്ടെടുത്തു. ചിലതിൽ ഉറുദു ഭാഷയിൽ എഴുതിയ കത്തുമുണ്ടായിരുന്നു.

 

എംപിയുടെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നു ഭോപാൽ ഡിഐജി ഇർഷാദ് വാലി മാധ്യമങ്ങളോട് പറഞ്ഞു. ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ കവറിൽ വിഷ രാസപദാർത്ഥമടങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കുവെന്നും അദ്ദേഹം പറഞ്ഞു.

 

പ്രജ്ഞ സിങ്ങിനു ലഭിച്ച ജീവനു ഭീഷണിയായ വിഷ രാസപദാർത്ഥമടങ്ങിയ കവർ എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ തപാൽ കവറിന്റെ ചിത്രം പ്രചരിക്കുന്നുണ്ട്. എന്നാൽ വിഷയം സംബന്ധിച്ച് പ്രജ്ഞ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

OTHER SECTIONS