ഗോഡ്‌സെ രാജ്യസ്നേഹി; വിവാദമായതോടെ പ്രസ്താവന പിൻവലിച്ച് പ്രജ്ഞാ സിങ്

By Sooraj Surendran .16 05 2019

imran-azhar

 

 

ഭോപ്പാൽ: വിവാദ പ്രസ്താവന പിൻവലിച്ച് ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിങ് ഠാക്കൂര്‍. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്ന പ്രസ്താവനയാണ് വിവാദമായതോടെ പിൻവലിച്ചത്. പ്രസ്താവനയെ തുടർന്ന് പ്രജ്ഞ സിംഗ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഗോഡ്‌സയെ തീവ്രവാദി എന്ന് വിളിക്കുന്നവർ ആത്മപരിശോധന നടത്തണമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞിരുന്നു. പ്രജ്ഞയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് വ്യാപകമായി ഉയർന്നത്. 2008ലെ മാലെഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ ഇപ്പോൾ ജാമ്യത്തിലാണ്. ഗാന്ധിജിയെ അപമാനിച്ചവര്‍ക്കു രാജ്യം മാപ്പു നല്‍കില്ലെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു. 

OTHER SECTIONS