'മോദി നുണയനായ ലാമ' പരിഹസിച്ച് പ്രകാശ് രാജ്

By Sooraj Surendran .19 05 2019

imran-azhar

 

 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ്‌ യാത്രയെ പരിഹസിച്ച് നടൻ പ്രകാശ് രാജ് രംഗത്ത്. റോള്‍ ക്യാമറ, ആക്ഷന്‍ എന്ന തലക്കെട്ടോടെയാണ് മോദി ധ്യാനത്തിലിരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പ്രകാശ് രാജ് ഫേസ്ബുക്കിലൂടെ പങ്ക്‌വെച്ചത്. എന്നാൽ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം മോദിയെ വീണ്ടും പരിഹസിച്ചത്. മോദി നുണയനായ ലാമയാണെന്നാണ് പ്രകാശ് രാജിന്റെ പരാമർശം. .’ദ-ലൈ-ലാമ, ഒരു പഴ്‌സ്‌ പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി, വസ്‌ത്രശേഖരത്തിനും ക്യാമറാസംഘത്തിനും ഫാഷന്‍ ഷോയ്‌ക്കും പണം മുടക്കുന്നയാള്‍’ എന്നാണ് പ്രകാശ് രാജ് മോദിയുടെ ചിത്രത്തിനൊപ്പം ക്യാപ്‌ഷൻ നൽകി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നിരവധി പ്രമുഖരാണ് മോദിയുടെ ചിത്രത്തിനെതിരെ രംഗത്ത് വന്നത്.

OTHER SECTIONS