പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ

By Sooraj Surendran.12 08 2020

imran-azhar

 


ന്യൂ ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നാണ് പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 84 കാരനായ പ്രണബ് മുഖർജി ദില്ലി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്. തിങ്കളാഴ്ചയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്. തുടർന്ന് താനുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റീനിൽ പോകാനും അദ്ദേഹം നിർദേശിച്ചു.

 

OTHER SECTIONS