വിവാഹ മോചനം തേടി എംഎല്‍എ കുടുംബകോടതിയില്‍

By Online Desk.13 Jan, 2018

imran-azhar


ആലപ്പുഴ: വിവാഹമോചനം തേടി കായംകുളം എംഎല്‍എ കുടുംബ കോടതിയില്‍. അഡ്വ. യു. പ്രതിഭാഹരിയാണ് ഇന്നലെ ആലപ്പുഴ കുടുംബ കോടതിയില്‍ ഹര്‍ജി
നല്‍കിയത്. ഹര്‍ജിയിന്‍മേല്‍ നടന്ന കൗണ്‍സിലിംഗ് പരാജയപ്പെട്ടു. കെഎസ്ഇബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍നിന്നും വിവാഹമോചനം തേടിയാണ് എം
എല്‍എ ഹര്‍ജി നല്കിയത്.
പത്തുവര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയാണെന്നും കുട്ടിയെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നും മദ്യപാനിയുമാണെന്നാണ് പ്രതിഭാഹരി നല്‍കിയ ഹര്‍ജിയ
ില്‍ പറയുന്നത്. കൗണ്‍സിലിംഗില്‍ ഭര്‍ത്താവ് ഹരി തുടര്‍ന്നു ഒരുമിച്ചു പോകാമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ എംഎല്‍എ അതിനു തയാറായില്ല. തു
ടര്‍ന്ന് കൗണ്‍സിലിംഗ് അടുത്തമാസത്തേക്കു മാറ്റിവച്ചു.

OTHER SECTIONS