ഉദരത്തില്‍ അമ്പേറ്റ ഗര്‍ഭിണി മരിച്ചു: കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു

By Anju N P.14 11 2018

imran-azhar

ലണ്ടന്‍: ഉദരത്തില്‍ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി മരിച്ചു. കുഞ്ഞിനെ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 35 കാരിയായ ദേവി ഉണ്മതല്ലെഗാഡൂ ആണ് മുന്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.

 

കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ മുന്‍ ഭര്‍ത്താവ് രാമണോഡ്ഗെ ഉണ്മതല്ലെഗാഡൂ(50)വിനെ ചൊവ്വാഴ്ച സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു.

 

ഏഴുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഇംതിയാസ് മുഹമ്മദിനെ വിവാഹം ചെയ്തതോടെ ഇസ്ലാം മതം സ്വീകരിച്ച ദേവി, സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചിരുന്നുവെന്നാണ് സൂചന. മുന്‍ ഭര്‍ത്താവിന്റെ 18, 14, 12 വയസ്സുള്ള മക്കളുടെയും മുഹമ്മദിന്റെ അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെയും അമ്മയാണ്. മുഹമ്മദിന്റെ മൂന്നാമത്തെ കുട്ടിയെ പ്രസവിക്കാനുള്ള തീയതി അടുത്തിരിക്കെയാണു ആക്രമണം ഉണ്ടായത്.

 

വീടിനു സമീപം അമ്പും വില്ലുമായി രാമണോഡ്ഗെയെ കണ്ടതോടെ ഇംതിയാസ് ഓടി ഭാര്യയുടെ അടുത്തെത്തി. അപ്പോഴേക്കും ആക്രമണം നടന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയത്തില്‍ വരെ അമ്പ് തുളഞ്ഞ് കയറിയെങ്കിലും ഗര്‍ഭസ്ഥ ശിശുവിന് പരിക്കൊന്നും സംഭവിപ്പിച്ചില്ല. 4 ആഴ്ച്ചയും കൂടി മാത്രമാണ് പ്രസവത്തിന് ബാക്കി ഉണ്ടായിരുന്നത്.ദേവിയുടെ വയറില്‍ നിന്നും അമ്പ് നീക്കം ചെയ്യാതെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.അമ്പ് നീക്കം ചെയ്യുന്നത് കുഞ്ഞിന്റെ ജീവന് അപത്താണെന്ന് കണ്ടാണ് ഇത്തരത്തില്‍ ചെയ്തത്.

 

OTHER SECTIONS