കാസര്‍കോട് പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം

By സൂരജ് സുരേന്ദ്രന്‍.16 09 2021

imran-azhar

 

 

കോഴിക്കോട്: കാസര്‍കോട് പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം.

 

കാസര്‍കോട് ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയിലാണ് അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ചത്.

 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ ട്രുനാറ്റ് പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്.

 

തലച്ചോറില്‍ ബാധിച്ച പനിയാണ് മരണ കാരണം.

 

രണ്ട് ദിവസം മുമ്പ് പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്.

 

ബുധനാഴ്ച വൈകിട്ട് ഏഴിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്.

 

OTHER SECTIONS