കോവിഡ് പോരാട്ടത്തിൽ രാജ്യം മാതൃക ; ആരോഗ്യ പ്രവർത്തകരുടെ സേവനം അമൂല്യം ; രാഷ്ട്രപതി റാം നാഥ് കോവിന്ദ്

By online desk .14 08 2020

imran-azhar

ഡൽഹി : 74ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ സ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി സംസാരിച്ചത്. കോവിഡ് പോരാളികളോടുള്ള ആദരവും അറിയിച്ചുകോവിഡ് പോരാട്ടത്തില്‍ രാജ്യം മാതൃകയെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോവിഡ് നിയന്ത്രിക്കുന്നതിലും മരണസംഖ്യ പിടിച്ചുനിര്‍ത്തുന്നതിലും രാജ്യം വിജയിച്ചു. ഇന്ത്യയുടെ പരിശ്രമങ്ങള്‍ ലോകത്തിന് മാതൃകയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.

 

 

രാജ്യം 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അഭിവാദ്യം ചെയ്യുന്നത് എനിക്ക് ഏറെ സന്തോഷം പകരുന്നു.നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ നന്ദിയോടെ ഓർക്കുന്നു അവർ ചെയ്ത ത്യാഗത്തിന്റെ ഫലമായി നാം ഇന്ന് ഒരു സ്വതന്ത്ര രാജ്യത്തെ പൗരൻമ്മാരാണ് .

നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ വഴിവിളക്കായി മഹാത്മാഗാന്ധിയെ ലഭിച്ചതില്‍ നാം ഭാഗ്യവാന്മാരാണ്. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍, ഒരു മഹാത്മാവെന്ന നിലയില്‍, ഇന്ത്യയില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമായിരുന്നു അദ്ദേഹം. സാമൂഹ്യകലാപങ്ങള്‍, സാമ്ബത്തിക പ്രശ്നങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയാല്‍ പ്രതിസന്ധിയിലായ ലോകം ഗാന്ധിജിയുടെ തത്വങ്ങളില്‍ ആശ്വാസം തേടുകയാണ്. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണം നമ്മുടെ റിപ്പബ്ലിക്കിന്റെ മന്ത്രമാണ്. പുതുതലമുറ ഗാന്ധിജിയെ വീണ്ടും കണ്ടെത്തുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.

 

 

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം നിയന്ത്രിതമായിരിക്കും. കാരണം വ്യക്തമാണ്. ലോകം മുഴുവന്‍ മാരകമായ ഒരു വൈറസിനെതിരായ പോരാട്ടത്തിലാണ്. അത് എല്ലാ പ്രവര്‍ത്തനങ്ങളെയും തടസ്‌സപ്പെടുത്തുകയും വലിയ നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. മഹാമാരിക്കുമുമ്ബ് നാം ജീവിച്ചിരുന്ന ലോകത്തെ മാറ്റിമറിക്കുകയും ചെയ്തു.ലഡാക്കിൽ രാജ്യത്തിനായി ജീവത്യാഗം വരിച്ച എല്ലാ സൈനികൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു.

വൈറസിനെതിരായ നമ്മുടെ പോരാട്ടത്തില്‍ മുന്‍നിരയില്‍ അക്ഷീണം പ്രയത്നിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരോട് രാജ്യം കടപ്പെട്ടിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, മഹാമാരിക്കെതിരായ പോരാട്ടത്തിനിടെ അവരില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. അവര്‍ നമ്മുടെ ദേശീയ നായകരാണ്. കൊറോണ യോദ്ധാക്കളെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. നിരവധി ജീവന്‍ രക്ഷിക്കാനും അവശ്യസേവനങ്ങള്‍ ഉറപ്പാക്കാനും, അവരുടെ ജോലിക്കും അപ്പുറം അവര്‍ പ്രവര്‍ത്തിക്കുന്നു.

 

വൈറസ് വെല്ലുവിളി നേരിടാൻ കേന്ദ്ര സർക്കാർ സമയബന്ധിതമായി ഫലപ്രദമായ നടപടികൾ കൈകൊണ്ടു എന്നത് വളരെ ആശ്വാസകരമാണ് ഈ പരിശ്രമത്തിന്റെ ഭാഗമായി ലോകത്തെ വിറപ്പിച്ച കോവിഡിനെ നിയന്ത്രിക്കാനും നിരവധി പേരുടെ ജീവൻ രക്ഷിക്കാനും സാധിച്ചു, അങ്ങനെ ലോകത്തിന് ഒരു മാതൃക സൃഷ്ടിക്കാനും ആയി.

 

ഇന്ത്യയുടെ സ്വാശ്രയത്വം എന്നാൽ ലോകത്തിൽ നിന്ന് അകലം പാലിക്കുകയോ അകലം സൃഷ്ട്ടിക്കുകയോ ചെയ്യാതെ സ്വയം പര്യാപ്‌തരാവുക എന്നതാണ് തന്റെ സ്വത്വം നിലനിർത്തിക്കൊണ്ടു തന്നെ ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയുമായി ഇടപഴകുന്നത് തുടരും– രാഷ്ട്രപതി പറഞ്ഞു.

OTHER SECTIONS