മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

By mathew.10 09 2019

imran-azhar

 

ന്യൂഡല്‍ഹി: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓര്‍മ്മകളുണര്‍ത്തി തിരുവോണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെയാണ് ഇരുവരും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്. മലയാളത്തിലായിരുന്നു ഇരുവരുടെയും ട്വീറ്റ്. ഇവര്‍ക്ക് പുറമെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ തുടങ്ങിയവരും ഓണാശംസകള്‍ നേര്‍ന്നു.

രാഷ്ട്രപതിയുടെ കുറിപ്പ് ഇങ്ങനെ..

എല്ലാപേര്‍ക്കും, പ്രത്യേകിച്ചും ഭാരതത്തിലും വിദേശത്തും ഉള്ള മലയാളികളായ സഹോദരി സഹോദരങ്ങള്‍ക്കും എന്റെ ഓണാശംസകള്‍. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ ഉദാത്തമായ സന്തോഷവും സമ്പല്‍ സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.പ്രധാനമന്ത്രിയുടെ കുറിപ്പ്

എല്ലാവര്‍ക്കും ഹൃദയംഗമമായ ഓണാശംസകള്‍. സമൂഹത്തില്‍ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാന്‍ ഈ ആഘോഷങ്ങള്‍ക്ക് കഴിയട്ടെ.. 

OTHER SECTIONS