പ്രതിപക്ഷ പ്രക്ഷോപങ്ങളെ തള്ളി കാർഷിക ബില്ലുകളിൽ ഒപ്പുവെച്ചു രാഷ്‌ട്രപതി

By online desk .27 09 2020

imran-azhar

 

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിപക്ഷ പ്രക്ഷോപങ്ങൾ ശക്തമാകുമ്പോഴും കാര്‍ഷിക ബില്ലുകളില്‍ ഒപ്പ് വച്ച്‌ രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ്. പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾക്കാണ് രാഷ്ട്രപതി ഞായറാഴ്ച അംഗീകാരം നല്കിയത്. ബില്ലുകള്‍ നിയമമായത് കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫൈ ചെയ്തിട്ടുണ്ട്. ഒപ്പ് വയ്ക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.ബില്ലുകള്‍ പാസ്സാക്കുമ്പോൾ വോട്ടെടുപ്പ് ആവശ്യപ്പെട്ട അംഗങ്ങള്‍ സീറ്റിലില്ലായിരുന്നുവെന്ന രാജ്യസഭ ഉപാധ്യക്ഷന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ രാഷ്ട്രപതിക്ക് കൈമാറാനിരിക്കെയാണ് ബില്ലുകളില്‍ ഒപ്പ് വെച്ചത്.

OTHER SECTIONS