പുതുച്ചേരി ഇനി രാഷ്ട്രപതി ഭരിക്കും, മൂന്നുമാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ്

By sisira.25 02 2021

imran-azhar

 


ന്യൂഡല്‍ഹി: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. ബുധനാഴ്ച രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ കേന്ദ്ര കാബിനറ്റ് അംഗീകരിച്ചിരുന്നു.

 

ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി രാജിവെച്ചതിനു പിന്നാലെയാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

 

മുഖ്യമന്ത്രി രാജിവെക്കുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും അവകാശവാദം ഉന്നയിക്കാതിരിക്കുകയും ചെയ്തതോടെയാണ് നിയമസഭ പിരിച്ചുവിടാന്‍ ലഫ്.ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്.

 

ഇത് പ്രകാരമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഭ പിരിച്ചുവിട്ടത്. മൂന്ന് മാസത്തിനുള്ളില്‍ പുതുച്ചേരിയില്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

 

OTHER SECTIONS