വീട്ടിനുള്ളിലെ നിധി കണ്ടെടുക്കാന്‍ മന്ത്രവാദം, നഗ്നയായി സ്ത്രീയെ കളത്തിലിരുത്തി; ആറുപേര്‍ അറസ്റ്റില്‍

By സൂരജ് സുരേന്ദ്രൻ .12 11 2021

imran-azhar

 

 

ബെംഗളൂരു: വീട്ടിനുള്ളിലെ നിധി കണ്ടെടുക്കാന്‍ മന്ത്രവാദം നടത്തുകയും, സ്ത്രീയെ നഗ്നയായി കളത്തിലിരുത്താൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ മന്ത്രവാദി അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 

40 വയസ്സുള്ള പുരോഹിതനടക്കമുള്ളവരാണ് പിടിയിലായത്. മന്ത്രവാദി ഷാഹികുമാര്‍, സഹായി മോഹന്‍, കല്പണിക്കാരായ ലക്ഷ്മിനരസപ്പ, ലോകേഷ്, നാഗരാജ്, പാര്‍ത്ഥസാരഥി എന്നിവരാണ് അറസ്റ്റിലായത്.

 

കര്‍ണാടകയിലെ രാമനഗരത്തിലാണ് സംഭവം. വീട്ടിനുള്ളിലെ നിധി കണ്ടെത്തി മാറ്റിയില്ലെങ്കില്‍ കുടുംബം വലിയ ദുരന്തങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇയാള്‍ കര്‍ണാടകയിലെ ഭൂനഹള്ളിയില്‍ നിന്നുള്ള കര്‍ഷകനായ ശ്രീനിവാസനെ ഭയപ്പെടുത്തി.

 

നിധി എടുത്തു മാറ്റുന്ന കാര്യം പറഞ്ഞ് ഇയാള്‍ 20,000 രൂപയും ശ്രീനിവാസില്‍ നിന്ന് മുന്‍കൂറായി വാങ്ങി.

 

സ്ത്രീയെയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി.

 

OTHER SECTIONS