By Priya.04 07 2022
ഹൈദരാബാദ്:ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ തെലുങ്കാനയിലും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി.സംസ്ഥാനത്ത് തുടരുന്ന രാജവാഴ്ചയുടെ രാഷ്ട്രീയത്തിന് സമാപനം കുറിക്കാന്‍ സമയമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദില്‍ സംഘടിപ്പിച്ച ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബംഗാള്‍, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ബിജെപി പ്രവര്‍ത്തകരെ മോദി അഭിനന്ദിച്ചു. ഈ സംസ്ഥാനങ്ങളിലെ ബിജപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.
വെല്ലുവിളികള്‍ക്കിയിലും പ്രവര്‍ത്തിക്കുന്ന ഈ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു.ഹൈദരബാദിനെ ഭാഗ്യനഗര്‍ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബിജെപി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിനെ ഭാഗ്യ നഗര്‍ ആക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.