പ്രധാനമന്ത്രി കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു; പെട്ടെന്നു വാക്‌സിനെടുക്കാന്‍ നിര്‍ദേശം

By Web Desk.07 04 2021

imran-azhar

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്റെ രണ്ടാംഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത്.

 

മാര്‍ച്ച് ഒന്നിനാണ് പ്രധാനമന്ത്രി കോവാക്സിന്റെ ആദ്യ ഡോസ് കുത്തിവയ്‌പ്പെടുത്തത്.

 


വാക്‌സിന്‍ എടുക്കുന്ന ചിത്രം പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.

 

ഇന്ന് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എയിംസില്‍ നിന്ന് സ്വീകരിച്ചു. വൈറസിനെ കീഴ്‌പെടുത്താനുള്ള വഴികളില്‍ ഒന്നാണ് വാക്‌സിനേഷന്‍. നിങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് യോഗ്യരെങ്കില്‍ എത്രയും പെട്ടെന്ന് എടുക്കുക-പ്രധാനമന്ത്രി കുറിച്ചു.

 

വാക്‌സിന്‍ റജിസ്റ്റര്‍ ചെയ്യാനുള്ള കോവിന്‍ വെബ്‌സൈറ്റിന്റെ ലിങ്ക് കൂടി പ്രധാനമന്ത്രി കുറിപ്പിനൊപ്പം പങ്കുവച്ചു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

 

 

OTHER SECTIONS