ഏഴ് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും

By Chithra.20 09 2019

imran-azhar

 

ന്യൂ ഡൽഹി : അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് യാത്ര തിരിക്കും. ഏഴ് ദിവസത്തെ സന്ദർശനമാണ് നിശ്ചയിച്ചിരുക്കുന്നത്.

 

നാളെ ഉച്ച മുതലാണ് ഔദ്യോഗിക പര്യടനം ആരംഭിക്കുന്നത്. ന്യൂയോർക്കിലും ഹ്യുസ്റ്റണിലും നടക്കുന്ന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഇരുപത്തിനാലിന് നാലിന് അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ചയും നടത്തും.

 

ഇരുപത്തിയേഴിന് ന്യുയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി സംസാരിക്കും. കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ പരാമർശിക്കില്ലെന്ന് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

OTHER SECTIONS