ദേശീയ തൊഴില്‍മേള നാഴികക്കല്ലായി മാറിയെന്ന് പ്രധാനമന്ത്രി

ദേശീയ തൊഴില്‍മേളയായ റോസ്ഗാര്‍ മേള രാജ്യത്തെ സുപ്രധാനമായ നാഴികക്കല്ലായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തുടനീളം 37 സ്ഥലങ്ങളിലായി നടന്ന തൊഴില്‍മേള വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

author-image
Web Desk
New Update
ദേശീയ തൊഴില്‍മേള നാഴികക്കല്ലായി മാറിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദേശീയ തൊഴില്‍മേളയായ റോസ്ഗാര്‍ മേള രാജ്യത്തെ സുപ്രധാനമായ നാഴികക്കല്ലായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തുടനീളം 37 സ്ഥലങ്ങളിലായി നടന്ന തൊഴില്‍മേള വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആരംഭിച്ച തൊഴില്‍മേളകളിലൂടെ ലക്ഷക്കണക്കിന് പേര്‍ക്കാണ് നിയമന ഉത്തരവ് ലഭിച്ചത്. യുവാക്കളോട് സര്‍ക്കാരിനുള്ള പ്രതിബദ്ധതയാണ് തൊഴില്‍മേളകളിലൂടെ പ്രകടമാകുന്നത്.

പുനരുപയോഗ ഊര്‍ജ്ജം, പ്രതിരോധ മേഖല തുടങ്ങിയ വളര്‍ന്ന് വരുന്ന തൊഴില്‍മേഖലകള്‍ക്കൊപ്പം പരമ്പരാഗത മേഖലകളിലും തൊഴിലുകള്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നത് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയുടെ ഭാഗമാണ്. വളരെ വേഗം നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് കഴിയുന്നു. പ്രധാനമന്ത്രി വ്യക്തമാക്കി.

റെയില്‍വെ, ആഭ്യന്തരം, റവന്യൂ, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ കുടുംബക്ഷേമം, തപാല്‍ തുടങ്ങിയ മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള വകുപ്പുകളിലാണ് ഇപ്പോള്‍ നിയമനം നടത്തിയത്. ഇന്നലെ നടന്ന ചടങ്ങില്‍ 51,000 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയത്.

 

 

india prime minister narendra modi