പ്രധാനമന്ത്രി അയോധ്യയിലെത്തി ; ഭൂമി പൂജ ചടങ്ങുകൾക്ക് തുടക്കം

By online desk .05 08 2020

imran-azharലക്‌നൗ: രാമക്ഷേത്രനിര്മാണത്തിനായുള്ള ഭൂമി പൂജക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ എത്തി . കേന്ദ്ര സേനയുടെ കനത്തസുരക്ഷയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുക. ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ക്ഷേത്രമാണ് അയോദ്ധ്യ. 40 കിലോ തൂക്കം വരുന്ന വെള്ളി ശിലാ ഉപയോഗിച്ചാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കമിടുന്നത്.

 


നരേന്ദ്ര മോദിയെക്കൂടാതെ 174 പേരാണ് ഭൂമിപൂജയുടെ ഭാഗമാകുന്നത് . ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യു.പി. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കേ മോദിക്കൊപ്പം വേദിയിൽ ഇരിപ്പിടമുണ്ടാകൂഎന്നാൽ വൈറസ് വ്യാപനം കണക്കിലെടുത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ഇരിപ്പിടങ്ങൾ സജ്‌ജീകരിച്ചിരിക്കുന്നത്. ചടങ്ങിലെ ക്ഷണിതാക്കളിൽ 135 പേർ മത നേതാക്കളാണ്.

രാമജന്മഭൂമിയില്‍ ചെമ്പക തൈ നട്ടതിനുശേഷമാണ് ഭൂമി പൂജ നടക്കുക . പരിപാടിയിൽ പുതിയ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സ്റ്റാമ്പും ഇറക്കും 2,000 പുണ്യസ്ഥലങ്ങളിൽ നിന്നും കൊണ്ട് വരുന്ന മണ്ണും 1500 ഇടങ്ങളില്‍ നിന്ന് വെള്ളവും ഭൂമി പൂജക്കായി എത്തിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങിന്റെ ഭാഗമാകും.

OTHER SECTIONS