'മോദിയുടെ ഗ്യാരണ്ടികള്‍' എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി; ഏറ്റുപറഞ്ഞ് സദസ്സ്

തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളന വേദിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മോദിയുടെ ഗ്യാരണ്ടികള്‍ എണ്ണി പറഞ്ഞ് പ്രധാനമന്ത്രി.

author-image
Web Desk
New Update
'മോദിയുടെ ഗ്യാരണ്ടികള്‍' എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി; ഏറ്റുപറഞ്ഞ് സദസ്സ്

 

തൃശൂര്‍: തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളന വേദിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മോദിയുടെ ഗ്യാരണ്ടികള്‍ എണ്ണി പറഞ്ഞ് പ്രധാനമന്ത്രി.

എന്‍ഡിഎ സര്‍ക്കാരിന് നാല് ജാതികളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്തീകള്‍ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ പരിശ്രമിക്കുകയാണ്.

മോദിയുടെ ഗ്യാരണ്ടികള്‍ ഓരോന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ചുള്ള പരാമര്‍ശം. 10 വര്‍ഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്.

12 കോടി കുടുംബങ്ങള്‍ക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയുടെ ഗ്യാരണ്ടിയാണ്. സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം, നിയമ പാര്‍ലമെന്റുകളില്‍ വനിതാ സംവണവും മോദിയുടെ ഗ്യാരണ്ടി.

പ്രധാനമന്ത്രി വിശ്വകര്‍മ്യോജനയിലൂടെ സ്ത്രീകള്‍ക്ക് ഉന്നമനം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ലോകത്തിലെവിടെ സംഘര്‍ഷമുണ്ടായപ്പോഴും മലയാളികളെ മടക്കിക്കൊണ്ടുവന്നതും മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ പ്രസംഗത്തിനൊപ്പം മലയാളത്തില്‍ മോദിയുടെ ഗ്യാരണ്ടി എന്ന് സദസും ഏറ്റുപറഞ്ഞു. കേരളത്തില്‍ ഏറെക്കാലമായി ഇടത് -വലത് മുന്നണികള്‍ വഞ്ചനയുടെ നാടകം കളിക്കുകയാണ്. രണ്ടു പേരും അഴിമതിയും കുടുംബവാഴ്ചയും ഒരുമിച്ച് നടപ്പാക്കുന്നു. ഇന്ത്യ മുന്നണിയുണ്ടാക്കി അവരൊന്ന് എന്ന് തെളിയിച്ചിരിക്കുകയാണ്.

കേരള വികസനത്തിന് ബിജെപി അധികാരത്തില്‍ വരണം. കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തുകയാണെന്നും മോദി ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ സംസ്ഥാന വികസനത്തിലൂടെയാണ് രാജ്യവികസനം എന്നാണ് വിശ്വസിക്കുന്നത്.

കേരളത്തിലും ഇടതും കോണ്‍ഗ്രസും ഒറ്റസഖ്യമായാണ് രംഗത്തുള്ളതെന്നും. ഇവര്‍ കേരളത്തെ കൊള്ളയടിക്കുകയാണെന്നും മോദി ആരോപിച്ചു.

 

india prime minister kerala BJP thrissur narendra modi