രണ്ടാം ഘട്ട അണ്‍ലോക്ക് ജൂലായ്31 വരെ: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

By online desk.30 06 2020

imran-azhar

 

 

ന്യൂഡല്‍ഹി: മാര്‍ച്ച് 26ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. ജൂലായ്31 വരെ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും എന്നതാണ് നിര്‍ണായക പ്രഖ്യാപനം. മെട്രോ സര്‍വീസുകളും ഇക്കാലയളവില്‍ ഉണ്ടാവില്ല. എന്നാല്‍ അഭ്യന്തര ട്രെയിന്‍ സര്‍വീസുകളും വിമാന സര്‍വീസുകളും കൂടുതല്‍ സജീവമാകും. അതേസമയം വന്ദേഭാരത് മിഷന്‍ കൂടാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമായിരിക്കും വിദേശത്ത് നിന്ന് അനുവദിക്കുക. രാഷ്ട്രീയ-സാംസ്‌കാരിക-സ്വകാര്യ കൂട്ടായ്മകള്‍ക്കുള്ള നിയന്ത്രണം അതേരീതിയില്‍ തുടരും. ബാറുകളും അടഞ്ഞു കിടക്കും. രാത്രി കര്‍ഫ്യു 10 മണി മുതല്‍ 5 വരെയാക്കി കുറച്ചു. 65 വയസ് കഴിഞ്ഞവര്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാനുള്ള നിയന്ത്രണം തുടരും. സിനിമ തിയേറ്റര്‍, ജിം എന്നിവ അടഞ്ഞു തന്നെ കിടക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി അദ്ധ്യയനം തുടരണം എന്നാണ് കേന്ദ്ര നിര്‍ദ്ദേശം. അണ്‍ലോക്ക് രണ്ടിനുള്ള മാര്‍ഗനിര്‍ദ്ദേശം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും.

 

------------------------------------------------------------------------------

 

വികസനം എന്നത് രാഷ്ട്രീയക്കാരുടെ കെട്ടു കാഴ്ചകളാകരുത്

 

 

OTHER SECTIONS