ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചു

By Sooraj Surendran.25 03 2020

imran-azhar

 

 

ലണ്ടൻ: ബ്രിട്ടനിൽ ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമിലയും കൊറോണ വൈറസ് ബാധ പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാമിലയുടെ ഫലം നെഗറ്റീവാണ്. അദ്ദേഹം കൊറോണയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് ക്ലാരന്‍സ് ഹൗസ് വക്താവ് അറിയിച്ചു. കൊറോണ സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം വീട്ടിലിരുന്ന് ജോലി തുടരുകയാണ്. ചാള്‍സ് രാജകുമാരനും കാമിലയും നിലവില്‍ സ്‌കോട്ട്‌ലാന്‍ഡിലെ വസതിയില്‍ സെല്‍ഫ് ഐസൊലേഷനിലാണുള്ളത്. കൊട്ടാരം ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്നും വിന്‍ഡ്‌സോര്‍ കാസിലിലേക്ക് മാറ്റിയിരുന്നു.

 

OTHER SECTIONS