സൈബർ സുരക്ഷക്ക് പ്രാധാന്യം നൽകണം; സമയം അതിക്രമിച്ചെന്ന് പൃഥ്വിരാജ്

By Sooraj S.12 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന നമ്മുടെ നാട്ടിൽ സൈബർ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നൽകണമെന്ന് മലയാള സിനിമാ യുവ താരം പൃഥ്വിരാജ് പറഞ്ഞു. സൈബർ സുരക്ഷയുടെ ഭാഗമായി നടത്തുന്ന കൊക്കൂൺ 2018ന്റെ ഉദ്‌ഘാടനം നിര്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം അതീവ രഹസ്യമായി സൂക്ഷിക്കുന്ന വ്യക്ത്വിവരങ്ങൾ ഇന്നത്തെ സമൂഹത്തിൽ ഒട്ടും തന്നെ സുരക്ഷിതമല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. സൈബർ സുരക്ഷക്ക് പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും പൃഥ്വിരാജ് ഓർമ്മപ്പെടുത്തി. ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിലായിരുന്നു ഉദ്‌ഘാടന ചടങ്ങുകൾ നടന്നത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം, ഡിഐജി ഷെഫിൻ അഹമ്മദ്, സിറ്റി പൊലീസ് കമ്മിഷനർ പി.പ്രകാശ്, ടെക്നോപാർക്ക് സിഇഒ ഋഷികേശൻ നായർ, ജിടെക് ചെയർമാൻ അലക്സാണ്ടർ വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.