കണ്ണന്താനത്തിന്‌റെ സെക്രട്ടറി സ്ഥാനത്ത് നിന്നും എന്‍. പ്രശാന്തിന് മാറ്റം

By Kavitha J.14 Jun, 2018

imran-azhar

ന്യൂഡല്‍ഹി: കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ എന്‍. പ്രശാന്തിനെ തത്സ്ഥാനത്ത് നിന്ന് ഒഴിവാക്കി. 2007 ഐ.എ.എസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ് പ്രശാന്ത് . സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും, എന്നാല്‍ ഏതു വകുപ്പിലേക്കാണെന്നു തീരുമാനമായിട്ടില്ല. മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് പ്രശാന്ത് ഒഴിയുകയാണെന്നും വാര്‍ത്തയുണ്ട്.

OTHER SECTIONS