മാസപൂജ നടക്കുന്ന വേളയില്‍ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണം; ഹൈക്കോടതി

By mathew.15 07 2019

imran-azhar


കൊച്ചി: മാസപൂജ നടക്കുന്ന സമയത്ത് ശബരിമലയില്‍ നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പ്രൈവറ്റ് സ്റ്റേജ് കാരിയര്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്കാണ് അനുമതി നല്‍കി ഉത്തരവായിട്ടുള്ളത്. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നിര്‍ദേശം. സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കാനുള്ള അനുമതി മാത്രമേ സര്‍ക്കാരിനുള്ളൂവെന്നും കോടതി വ്യക്തമാക്കി. ബേസ് ക്യാംപായ നിലയ്ക്കലിലായിരിക്കും പാര്‍ക്കിങ്.

പമ്പയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രളയത്തെ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ താറുമാറായ സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. തീര്‍ഥാടകരെ നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് കൊണ്ടുപോകുകയായിരുന്നു ചെയ്തിരുന്നത്.

 

OTHER SECTIONS