പ്രിയങ്കയുടെ ട്വിറ്റർ പ്രവേശനം ആഘോഷമാക്കി പ്രവർത്തകർ

By Sooraj Surendran .11 02 2019

imran-azhar

 

 

ന്യൂ ഡൽഹി: പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റർ പ്രവേശനം ആഘോഷമാക്കി പ്രവർത്തകർ. തിങ്കളാഴ്ച രാവിലെയോടെയാണ് പ്രിയങ്ക ഗാന്ധി തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചത്. അക്കൗണ്ട് തുടങ്ങിയതിന് തൊട്ടുപിന്നാലെ ആയിരക്കണക്കിന് ആളുകളാണ് പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്തത്. കോൺഗ്രസാണ് പ്രിയങ്ക ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് തുടങ്ങിയ കാര്യം വ്യക്തമാക്കിയത്. എന്നാൽ ഒരു ട്വീറ്റ് പോലും ചെയ്യാതെ തന്നെ പ്രിയങ്കയ്ക്ക് ട്വിറ്റർ ബ്ലൂ ടിക് നൽകിയത്. നിലവിൽ 57000ൽ അധികം പേരാണ് പ്രിയങ്കയെ പിന്തുടരുന്നത്. എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.

OTHER SECTIONS