പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് തടഞ്ഞു, ആഗ്രയിൽ പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

By സൂരജ് സുരേന്ദ്രന്‍.20 10 2021

imran-azhar

 

 

ന്യൂ ഡൽഹി: പോലീസ് വെയര്‍ഹൗസില്‍ 25 ലക്ഷം മോഷ്ടിച്ചു എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ദളിത് യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യു.പി പോലീസ് തടഞ്ഞു.

 

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍വച്ചാണ് സംഭവം. നേരത്തെ ലഖിംപുരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയപ്പോഴും പ്രിയങ്കയെ യു.പി പോലീസ് തടഞ്ഞിരുന്നു.

 

ആഗ്രയിൽ പ്രിയങ്കയെ തടഞ്ഞതിന് പിന്നാലെ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി.

 

യുവാവിന്റെ കുടുംബത്തെ സന്ദർശിക്കാൻ പ്രിയങ്കയ്ക്ക് സർക്കാരിന്റെ അനുമതി ഇല്ലാത്തതിനെ തുടർന്നാണ് തടഞ്ഞതെന്നാണ് പോലീസിന്റെ വാദം.

 

പോലീസുകാര്‍ വാഹനത്തിന്റെ മുന്‍പില്‍ നിന്ന് പ്രിയങ്കയോട് മടങ്ങി പോവാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

 

തടയാനെത്തിയ വനിത പോലീസ് ഉദ്യോഗസ്ഥര്‍ പ്രിയങ്കയുമായി സെല്‍ഫി എടുക്കുന്ന ചിത്രങ്ങളും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

OTHER SECTIONS