വൻ സുരക്ഷാ വീഴ്ച; പ്രിയങ്ക ഗാന്ധിയുടെ വീട്ടിൽ ​ഒരു സം​ഘം സെ​ൽ​ഫി​യെ​ടു​ക്കാ​ൻ കാ​ര്‍ ഓ​ടി​ച്ച് ക​യ​റ്റി

By Sooraj Surendran .03 12 2019

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്രസർക്കാർ നെഹ്‌റു കുടുബത്തിനുള്ള എസ്പിജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെ വൻ സുരക്ഷാ വീഴ്ച. സെൽഫി എടുക്കുന്നതിനായി ഏഴ് പേരടങ്ങുന്ന സംഘം പ്രിയങ്കയുടെ ഡൽഹി ലോധി എസ്‌റ്റേറ്റിലുളള വീട്ടിലേക്ക് കാർ ഓടിച്ച് കയറ്റി. അതീവ സുരക്ഷാ മേഖലയിലാണ് ഇത്തരത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്. അതേസമയം തന്നെ കാണാൻ ആരും അനുവാദം വാങ്ങിയിരുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു. മാത്രമല്ല കാർ വീട്ടിലേക്ക് ഓടിച്ച് കയറ്റിയത് സുരക്ഷാ ചുമതലയുള്ള സിആർപിഎഫ് അറിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ഇത് സുരക്ഷാ വീഴ്ച എത്രാമാത്രം ഗൗവരവമേറിയതാണെന്ന് വ്യക്തമാക്കുന്നു.

 

OTHER SECTIONS