വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക: അപ്രതീക്ഷിത നീക്കത്തിനൊരുങ്ങി കോൺഗ്രസ്

By Sooraj Surendran.13 04 2019

imran-azhar

 

 

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കാൻ സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. മോദിക്കെതിരെ പ്രിയങ്കയെ അണിനിരത്തിയാൽ മികച്ച മത്സരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. പത്രികാ സമർപ്പണത്തിന്റെ അവസാനദിനം അപ്രതീക്ഷിതമായി പ്രിയങ്കയെ കളത്തിലിറക്കാനാണ് ആലോചന. മെയ് 19-നാണ് വാരാണസിയില്‍ വോട്ടെടുപ്പ്.കഴിഞ്ഞ തവണ യുപിയിൽ കോണ്‍ഗ്രസിന്‍റെ അവസ്ഥയും ദയനിയമായിരുന്നു. 80 ലോക്സഭ സീറ്റുകളിൽ രണ്ട് സീറ്റ് മാത്രമേ കോണ്‍ഗ്രസിനു നേടാൻ സാധിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പൽ 3,71,784 വോട്ടുകൾക്കാണ് വാരാണസിയിൽ നിന്നും മോദി വിജയിച്ചത്.

OTHER SECTIONS