By Web Desk.04 11 2020
ന്യൂ ഡൽഹി: ഡൽഹി വിമാനത്താവളത്തിന് നേരെ ഖാലിസ്ഥാൻ തീവ്രവാദ സംഘടനയുടെ ഭീഷണി. ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെടുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ അക്രമിക്കുമെന്നാണ് തീവ്രവാദികളുടെ ഭീഷണി. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി. നാളെ പുറപ്പെടുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കണമെന്നാണ് തീവ്രവാദികളുടെ ആവശ്യം. സംഭവത്തിന് പിന്നാലെ ഡൽഹി പൊലീസും സിആർപിഎഫും ഉന്നത തല യോഗം ചേർന്ന് കനത്ത സുരക്ഷയാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. ഭീഷണിയുടെ കാരണം വ്യക്തമല്ല. സുരക്ഷാ ജീവനക്കാരെ വിമാനത്താവളത്തിൽ വിന്യസിപ്പിച്ചെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.