സിനിമാ ചിത്രീകരണത്തിനിടെ നായകന്‍ വെടിയുതിര്‍ത്തു; ഛായാഗ്രാഹക മരിച്ചു,സംവിധായകന് പരിക്കേറ്റു

By vidya.22 10 2021

imran-azhar

 

മെക്സിക്കോ: സിനിമാ ഷൂട്ടിങ്ങിനിടെ നടന്‍ അലക് ബോള്‍ഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹാല്യാന ഹച്ചിന്‍സ് (42) മരിച്ചു.സംഭവത്തിൽ സംവിധായകന്‍ ജോയല്‍ സോസയ്ക്ക് പരിക്കേറ്റു.ന്യൂമെക്സിക്കോയിലെ സാന്റഫെയില്‍ ബോള്‍ഡ്വിന്‍ സഹനിര്‍മാതാവ് കൂടിയായ റസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ദാരുണ സംഭവം.

 

 

ഷൂട്ടിങ്ങിന് ഏത് തരം തോക്കാണ് ഉപയോഗിച്ചിരുന്നതെന്നും സംഭവമുണ്ടായത് എങ്ങനെയാണെന്നും പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.വെടിയേറ്റ ഉടനെ ഹല്യാനയെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

'ദി ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍, 'മിഷന്‍ ഇംപോസിബിള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അലക് ബാള്‍ഡ്‌വിന്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് സിനിമാചിത്രീകരണം നിര്‍ത്തിവെച്ചു.

 

 

OTHER SECTIONS