ദിലീപ് ഹരിശ്ചന്ദ്രനല്ലെന്ന് പ്രോസിക്യൂഷന്‍

By sruthy sajeev.16 Dec, 2017

imran-azhar


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഫോണ്‍രേഖകള്‍ ഉള്‍പെ്പടെയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് ദിലീപ് തന്നെയാണെന്ന് പ്രോസിക്യൂഷന്‍. കേസില്‍ ദിലീപിനെതിരായ കുറ്റപ്പത്രം അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പാരാതിയില്‍ അങ്കമാലി കോടതിയില്‍ നടന്ന വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇങ്ങനെ പറഞ്ഞത്. ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ ഈ മാസം 23 ലേക്ക് മാറ്റി. മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയത് പോലീസ് തന്നെയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയിന്‍ ആരോപിച്ചു.

 

OTHER SECTIONS