പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു; അസമില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ

By Sooraj Surendran .10 12 2019

imran-azhar

 

 

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം. ബില്ലിനെതിരെ ഇടത് എം.പിമാര്‍ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. അതേസമയം ഗുവാഹത്തി സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. അസമിൽ പ്രതിഷേധക്കാർ റോഡിൽ തീയിട്ടു. അസമിൽ നിരോധനാജ്ഞ തുടരുകയാണ്. പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ത്രിപുരയില്‍ രണ്ടുദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍റ്സ് അസോസിയേഷനാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

ശിവസേനയുടെയടക്കം പിന്തുണയോടെയാണ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ബില്‍ രാജ്യത്ത് ഒരു അദൃശ്യ വിഭജനത്തിന് വഴിവെക്കുമെന്ന് ശിവസേന മുഖപത്രം സാമ്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ബില്‍ ലോക്സഭയിലെത്തിയപ്പോള്‍ അതിനെ അവര്‍ പിന്തുണക്കുകയും ചെയ്തു.പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനക്കെതിരായ ആക്രമണമാണെന്നും ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും അത് നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

 

OTHER SECTIONS