കെ ടി ജലീലിന്റെ രാജിക്കായി സംസ്ഥാനത്ത് തുടർച്ചയായി ഏഴാം ദിവസവും വൻ പ്രതിഷേധം

By online desk .18 09 2020

imran-azhar

തിരുവനന്തപുരം : നയതന്ത്ര സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യൽ നേരിട്ട ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തുനടക്കുന്ന പ്രതിഷേധങ്ങൾ ഏഴാം ദിവസത്തിലേക്ക് കടന്നു . പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച എം.എല്‍.എമാര്‍ അടക്കമുള്ളവരെ അറസ്റ്റു ചെയ്തുമാറ്റി.സംസ്ഥാനത്തിന്റെ പലഭാഗത്തും പോലീസ് ലാത്തിച്ചാർജ് നടന്നു .ആലപ്പുഴയിൽ പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.സംഘർഷത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു . 

 

കൂടാതെ ഇടുക്കിയിലും വൻ പ്രതിഷേധം നടന്നു. ഇടുക്കിയിലും പോലീസ് ലാത്തി വീശി. കോട്ടയത്തു കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ്സും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. അതേസമയം പോലീസ് നടപടിയിൽ പ്രതിഷേധിച്ചു തിരുവനന്തപുരത്തു പോലീസ് ആസ്ഥാനത്തി നുമുന്നിൽ എം എൽ എ മാരായ ഷാഫി പറമ്പിൽ , ശബരീനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു . എം.എല്‍.എമാരെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

OTHER SECTIONS