ക്ലിഫ് ഹൗസിനു മുന്നില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം

By അഞ്ജു നവനിപ്പാടത്ത്‌.09 12 2018

imran-azhar

ശബരിമല വിഷയത്തില്‍ യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. ക്ലിഫ് ഹൗസിനു മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു മാര്‍ച്ച് തടഞ്ഞു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഭവത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

OTHER SECTIONS