എണ്ണ വില വര്‍ദ്ധന; ഇറാനില്‍ വ്യാപക പ്രക്ഷോഭം

By online desk.17 11 2019

imran-azhar

 

 

തെഹ്‌റാന്‍: ഇറാനിലെ പുതിയ എണ്ണ നയം പ്രഖ്യാപിച്ചതോടെ ആരംഭിച്ച പ്രക്ഷോഭം വിവിധയിടങ്ങളിലേക്ക് വ്യാപിച്ചു. പ്രക്ഷോഭകരെ നേരിടാന്‍ സൈന്യത്തെ ഇറക്കുമെന്ന് ഇറാന്‍ ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്കി. എണ്ണ വില വര്‍ദ്ധിപ്പിച്ച ഹസന്‍ റൂഹാനി ഭരണകൂടത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇറാന്‍ എണ്ണ വില വര്‍ദ്ധന പ്രഖ്യാപിച്ചത്. 50 ശതമാനമാണ് എണ്ണ വിലയിലുണ്ടായ വര്‍ദ്ധന. ഈ പണം നിര്‍ദ്ധനരെസഹായിക്കാന്‍ ഉപയോഗിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കകം തെരുവിലിറങ്ങിയ ജനം സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ഉള്‍പ്പെടെ ഉപരോധിച്ചു.

 

സിര്‍ജാനിലുണ്ടായ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. രാജ്യത്തെ പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് ഇറാന്‍-ഇറാഖ് അതിര്‍ത്തി അടച്ചു. നിയമവിരുദ്ധ നടപടികള്‍ തുടരുകയാണെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‌റെസ റഹ്മാനി-ഫാസില്‍ അറിയിച്ചു. കൂടാതെ, രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനം നിയന്ത്രിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2015ലെ ആണവ കരാറില്‍നിന്നുള്ള പി•ാറ്റത്തെ തുടര്‍ന്ന് ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നാണ് രാജ്യത്ത് സാമ്പത്തിക ഞെരുക്കം ആരംഭിച്ചത്. ബ്രഡ്, മുട്ട അടക്കം എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും തീപിടിച്ച വിലയുള്ള സമയത്താണ് എണ്ണ വില വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

 

 

 

OTHER SECTIONS