സ്റ്റേയിൽ ഞങ്ങൾ തൃപ്തരല്ല, ട്രാക്ടർ റാലിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ

By Sooraj Surendran.12 01 2021

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കർഷക സംഘടനകൾ. സമരമുറകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് കർഷകരുടെ തീരുമാനം.

 

റിപ്പബ്ലിക് ദിനത്തില്‍ നടത്താനുദ്ദേശിക്കുന്ന ട്രാക്ടര്‍ റാലിയില്‍നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കർഷക സംഘടനാ പ്രതിനിധികൾ സിംഗുവിൽ യോഗം ചേരും.

 

അതേസമയം നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവില്‍ തൃപ്തരല്ലെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു.

 

കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യലല്ല, അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നുമാണ് കിസാൻ മോർച്ചയുടെ പ്രതികരണം.

 

വേനല്‍ കാലത്തും സമരം തുടരുന്നതിനായി സമര സ്ഥലത്ത് ശീതീകരണികള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കർഷകർ.

 

OTHER SECTIONS